You are Here : Home / News Plus

ലഗേജ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

Text Size  

Story Dated: Sunday, April 19, 2015 05:42 hrs UTC

 യാത്രക്കാരുടെ ലഗേജുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ ലഗേജുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷകൂടി നല്‍കാനാണ് പദ്ധതി. ഇതുപ്രകാരം ലഗേജ് നഷ്ടമാവുകയോ മോഷണം പോവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാരന് ഇന്‍ഷുറന്‍സ് തുക ലഭിക്കും. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും.
പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുതിര്‍ന്ന ഐ.ആര്‍.സി.ടി.സി അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്കായാണ് ഈ സൗകര്യം ലഭ്യമാവുക. ലഗേജ് ഇന്‍ഷുറന്‍സ് ഒരു നിര്‍ബന്ധ ബാധ്യതയല്ലെന്നും ആവശ്യമുള്ളവര്‍ക്ക് സേവനം ഉപയോഗിക്കാവുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.