You are Here : Home / News Plus

ജനസമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം

Text Size  

Story Dated: Monday, April 20, 2015 04:56 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) തിങ്കളാഴ്ച തിരുവനന്തപുരത്ത് തുടക്കമാവും. രാവിലെ ഒമ്പതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. റവന്യൂമന്ത്രി അടൂര്‍പ്രകാശ്, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ജില്ലയില്‍ 16,253 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 13,449 എണ്ണത്തില്‍ നടപടികളായി. 5783 പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അപേക്ഷിച്ചത്. വീടിനും സ്ഥലത്തിനും 3909 അപേക്ഷകരുണ്ട്. അംഗപരിമിതര്‍ക്കുള്ള സഹായത്തിന് 255, ജോലി, സ്വയംതൊഴില്‍ എന്നിവക്ക് 906, വായ്പകള്‍ക്ക് 996, പട്ടയത്തിന് 693 എന്നിങ്ങനെയാണ് പ്രധാനവിഭാഗങ്ങളില്‍ ലഭിച്ച പരാതികളുടെ എണ്ണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.