മനില: ഹാഗുപിറ്റ് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സ് തീരങ്ങളില്‍ ആഞ്ഞുവീശി. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. വര്‍ധിച്ച ശക്തിയിലാണ് തിരമാലകള്‍ അടിക്കുന്നത്.
എന്നാല്‍ പ്രതീക്ഷിച്ച നാശനഷ്ടങ്ങള്‍ ഹാഗുപിറ്റ് ഉണ്ടാക്കിയിട്ടില്ല. ജീവഹാനികള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ടാക് ലോബനില് നിന്ന് 200 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും ശക്തം.
തീര ഗ്രാമങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തിലേറെ പേര് പലായനം ചെയ്തു. കഴിഞ്ഞ വര്‍ഷം ആഞ്ഞുവീശിയ ഹയാന് ചുഴലിക്കാറ്റില്‍ നിന്ന് ഫിലിപ്പീന്‍സ് തീരങ്ങള്‍ മുക്തി നേടുന്നതേയുള്ളു. അതിനിടെയിലാണ് വീണ്ടും ഫിലിപ്പീന്‍സില്‍ കാറ്റ് വീശിയടിക്കുന്നത്.
നേരത്തെ 10 ലക്ഷത്തിലേറെ പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി യു.എന്‍ അറിയിച്ചിരുന്നു. നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി. കടല്‍യാത്രയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കിയിട്ടുണ്ട്.
Comments