ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇതിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ജനാധിപത്യ, മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും മതത്തിന്റെ പുസ്തകം ദേശീയഗ്രന്ഥമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
ചെങ്കോട്ടയില്‍ ഗീതാ പ്രേരണ മഹോത്സവത്തില്‍ സംസാരിക്കവെയായിരുന്നു സുഷമയുടെ അഭിപ്രായപ്രകടനം. ഭഗവദ്ഗീതയുടെ 5151-ാം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 'ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണ'മെന്ന് വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ ഈ ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുഷമയുടെ അഭിപ്രായപ്രകടനമുണ്ടായത്.
Comments