കെ.എസ്.ആര്.ടി.സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും തികയില്ളെ ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദീര്‍ഘകാലമായി കെ.എസ്.ആര്.ടി.സി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ജീവനക്കാരും പെന്‍ഷന്‍കാരും അടക്കം ഒരു ലക്ഷം പേരിലധികമാണ് കെ.എസ്.ആര്.ടി.സിയിലുള്ളതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പ്രതിപക്ഷ എം.എല്‍.എ എളമരം കരീമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Comments