You are Here : Home / News Plus

സംസ്ഥാന സ്‌കൂള്‍ കായികമേള ; എറണാകുളം മുന്നില്‍

Text Size  

Story Dated: Monday, December 08, 2014 08:19 hrs UTC

നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിന്റെ മിന്നും താരം കെ.ആര്‍. ആതിരയുടെ റെക്കോഡ് കുതിപ്പോടെ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സിന് തുടക്കമായി. ജൂനിയര്‍ പെണ്‍കുട്ടികളുട 3000 മീറ്റര്‍ ഓട്ടത്തിലാണ് കോഴിക്കോടിന്റെ ആതിര ആറു വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തിയത്. 9:58.51 സെക്കന്‍ഡാണ് പുതിയ സമയം. 10:00.03 സെക്കന്‍ഡായിരുന്നു ഋതു ദിനകറിന്റെ പേരിലുണ്ടായിരുന്ന പഴയ ദേശീയ റെക്കോഡ്. എന്നാല്‍, സ്വന്തം പേരിലുള്ള 9:54.10 സെക്കന്‍ഡ് എന്ന സംസ്ഥാന റെക്കോഡിനൊപ്പമെത്താന്‍ ആതിരയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷമാണ് നഗ്‌നപാദയായി ഓടിയ ആതിര ഈ റെക്കോഡിട്ടത്.

ഇതേയിനത്തില്‍ വെള്ളിയും വെങ്കലവും നേടിയ കട്ടപ്പന കാല്‍വരി മൗണ്ട് സ്‌കൂളിലെ സാന്ദ്ര എസ്. നായരും (9:59.41 സെ), വെങ്കലം നേടിയ കോമതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിയും (9:58.95 സെ) പഴയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട സമയങ്ങളിലാണ് ഫിനിഷ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.