കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ വിവാദ പരാമര്‍ശം ഉന്നയിച്ച് രാജ്യസഭയില്‍ തിങ്കളാഴ്ചയും പ്രതിപക്ഷ ബഹളം. വിവാദ പരാമര്‍ശത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.
സഭ ചേര്‍ന്ന ഉടന്‍തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. കേന്ദ്രമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍നിന്ന് പ്രതിപക്ഷം പിന്മാറുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. വിവാദത്തെ അപലപിക്കണമെന്ന ആവശ്യത്തില്‍നിന്നും പിന്മാറുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശത്തോട് സഭ വിയോജിക്കുന്നുവെന്ന പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments