ശ്രീനഗര്‍: പ്രളയമുണ്ടായപ്പോള്‍ കശ്മീര്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജമ്മു കശ്മീരിന് വേണ്ടി ഒന്നും ചെയ്യാത്തതിനാലാണ് താന്‍ കശ്മീരില്‍ എത്തിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് കശ്മീരിലത്തെിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
കശ്മീരില്‍ വികസനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പൂര്‍ണാധികാരമുള്ള സര്‍ക്കാരിന് വേണം ജനങ്ങള്‍ രൂപം കൊടുക്കാന്‍. കശ്മീര്‍ വിട്ടുപോയവര്‍ക്കും തുല്യ അവകാശം നല്‍കുമെന്നും മോദി പറഞ്ഞു.
രണ്ട് യുവാക്കളെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൈന്യത്തിന് തെറ്റുപറ്റിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments