കൊച്ചി: ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈകോടതി സാവകാശം അനുവദിച്ചു. 10 ദിവസത്തെ സാവകാശമാണ് ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള അനുവദിച്ചത്. ലൈസന്‍സ് നല്‍കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് 10 ബാര്‍ ഹോട്ടല്‍ ഉടമകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവെയാണ് ഉത്തരവ്.
അതേസമയം, ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച മറ്റൊരു കോടതിയലക്ഷ്യ ഹരജിയില്‍ നികുതി വകുപ്പ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈകോടതി ഉത്തരവിട്ടു. നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ഉത്തരവ്.
ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രത്യേക ഹരജി നല്കി. ഹൈകോടതി ഡിവിഷന് ബെഞ്ചിനാണ് ഹരജി നല്‍കിയത്.
Comments