ശബരിമല: സന്നിധാനത്ത് കനത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയ്യപ്പന്മാരെ വടം കെട്ടി തടഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയിലും മരക്കൂട്ടത്തുമാണ് പൊലീസ് അയ്യപ്പന്മാരെ തടഞ്ഞത്. മിനിട്ടില്‍ 110 പേരെയാണ് പതിനെട്ടാം പടി വഴി സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നത്. എന്നാല്‍, തിരക്കു കാരണം നിലവില്‍ 45 പേരെ മാത്രമെ കയറ്റിവിടുന്നുള്ളൂ.
തിരക്ക് ഉയര്‍ന്നതിനാല്‍ മുക്കാല്‍ മണിക്കൂര്‍ വൈകി 11.45ന് നടയടക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായ ശേഷമേ തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്ന് പൊലീസ് അറിയിച്ചു.
Comments