കൊടും തണുപ്പുമൂലം ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ ആറുപേര്‍ മരിച്ചു. കിഴക്കന്‍ യു.പിയിലെ ഖാസിപുര്‍, വാരണാസി, അസംഗഡ്, ബല്ലില, സോനെഭദ്ര എന്നിവിടങ്ങളിലാണ് മരണം. തലസ്ഥാന നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞാണ്. ഇതുമൂലം സ്കൂളുകളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞില്‍ കാഴ്ച തടസപ്പെടുന്നതിനാല്‍ ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്.
പല തീവണ്ടികളും വൈകിയാണ് ഓടുന്നത്. ചില തീവണ്ടികള്‍ പത്ത് മണിക്കൂര്‍വരെ വൈകിയതായി റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൗധരി ചരണ്‍സിങ് വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്. കൊടുംതണുപ്പ് ആഴ്ചകളോളം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Comments