പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. തന്‍െറ ട്വിറ്ററിലൂടെയാണ് മോദി സോണിയക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.
"പിറന്നാള്‍ ആഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ദൈവം ആയുരാരോഗ്യവും ദീര്‍ഘായുസും നല്കട്ടെ"യെന്നും മോദി ട്വീറ്ററില്‍ കുറിച്ചു.
സോണിയ ഗാന്ധിയുടെ 68മത് പിറന്നാള്‍ ദിനമാണ് ഇന്ന്. എന്നാല്‍, ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമങ്ങളുടെയും ഛത്തീസ്ഗഡിലെ നക്സല്‍ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന് സോണിയ വ്യക്തമാക്കിയിരുന്നു.അതേസമയം, സോണിയ ഗാന്ധിയുടെ ജന്മദിനം "തെലങ്കാന പ്രഖ്യാപന ദിന"മായി ആഘോഷിക്കാന്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009 ഡിസംബര്‍ ഒമ്പതിന് സോണിയ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ആദര സൂചകമായാണ് സോണിയയുടെ ജന്മദിനം തെലങ്കാന പ്രഖ്യാപന ദിനമായി ആചരിക്കാന്‍ പി.സി.സി തീരുമാനിച്ചത്.
Comments