വാഷിങ്ടണ്‍ ഡി.സിയിലെ മേരിലന്‍ഡില്‍ ചെറുവിമാനം വീട്ടില്‍ ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. യാത്രക്കാരായ മൂന്നുപേരും വീട്ടിലുണ്ടായിരുന്ന മൂന്നു പേരുമാണ് കൊല്ലപ്പെട്ടവരെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അമ്മയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.
പത്തു പേര്‍ക്കുവരെ സഞ്ചരിക്കാവുന്ന സ്വകാര്യ ജെറ്റ് വിമാനമാണ് തിങ്കളാഴ്ച അപകടത്തില്‍പ്പെട്ടത്. ഒരു മൈല്‍ ദൂരം അപ്പുറത്തുള്ള മൗണ്ട്ഗോമേരി കൗണ്ടി വിമാനത്താവളത്തില്‍ ലാന്‍ഡിങ് ചെയ്യാനിരിക്കെയായിരുന്നു അപകടമുണ്ടായതെന്ന് ഫെഡറല്‍ എവിയേഷന്‍ അധികൃതര്‍ അറിയിച്ചു. വിമാനാവശിഷ്ടങ്ങള്‍ വീണ് നിരവധി വീടുകള്‍ ഭാഗികമായി തകരുകയും അഗ്നിക്കിരയാവുകയും ചെയ്തു.
Comments