നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് കെ.ബി ഗണേഷ് കുമാര്‍ തന്നോട് സംസാരിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. പൊതുമരാമത്ത് മന്ത്രിയെകുറിച്ച് ഗണേഷ് ആരോപണം ഉന്നയിച്ചിട്ടില്ല. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെക്കുറിച്ചാണ് പറഞ്ഞത്. ആരോപണത്തിനുള്ള തെളിവുണ്ടോയെന്ന് ഗണേഷിനോട് തന്നെ ചോദിക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ആരോപണം സംബന്ധിച്ച് തന്‍െറ കൈയ്യില്‍ തെളിവൊന്നുമില്ല. യു.ഡി.എഫ് സ്ഥാപകരിലൊരാള്‍ താനാണെന്നും യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments