ആഗ്രയില്‍ മുസ്ലിം കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്ത വിഷയത്തില്‍ പാര്‍ലമെന്‍്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ എം.പിമാര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. നൂറോളം മുസ്ലിംകളെ നിര്‍ബന്ധിച്ചും വശീകരിച്ചും മതപരിവര്‍ത്തനം നടത്തിയ ആര്.എസ്.എസിന്‍്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
‘മതപരിവര്‍ത്തനം നടന്നുവെന്നത് ഗൗരവതരമായ വിഷയമാണ്. അത് രാജ്യത്ത് കലഹമുണ്ടാക്കും. കലാപമുണ്ടാകാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് പറഞ്ഞു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മതപരിവര്‍ത്തന നിരോധ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് പാര്‍ലമെന്‍്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയില്‍ അറിയിച്ചു.
ബി.ജെ.പിയും സഹസംഘടനകളും വര്‍ഗീയ വിദ്വേഷത്തെ ആളി കത്തിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആഞ്ഞടിച്ചു.. പ്രതിപക്ഷം വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടു. ചര്‍ച്ച അനുവദിക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ സുമിത്രമഹാജന്‍ എം.പിമാരെ അറിയിച്ചു. രണ്ടു മണിക്ക് ചേരുന്ന ലോക്സഭ വിഷയം ചര്‍ച്ച ചെയ്യും.
Comments