You are Here : Home / News Plus

പേയ്മന്‍റ് സീറ്റ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Thursday, December 11, 2014 07:31 hrs UTC

സി.പി.ഐക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പേയ്മന്‍റ് സീറ്റ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രോഷാകുലരായ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചു. ഇതേതുടര്‍ന്ന് സഭാ നടപടികള്‍ അല്‍പ സമയത്തേക്ക് സ്പീക്കര്‍ നിര്‍ത്തിവെച്ചു.

സി.പി.ഐക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്ന്‍ അദ്ദേഹം പറഞ്ഞു.

സി.പി.ഐക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സഭയുടെ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ബുധനാഴ്ച നടന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തതാണെന്നും ഇത്തരമൊരു ആവശ്യം ഇന്നലെയായിരുന്നു ഉന്നയിക്കേണ്ടിയിരുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ റൂളിങ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.