തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിലവില്‍ കണ്സഷന് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുക. പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മുതല്‍ സൗജന്യ യാത്ര അനുവദിക്കും. ഒരു ദിവസം രണ്ടു യാത്ര സൗജന്യമായിരിക്കും. ഒരു വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം പദ്ധതി വിപുലീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments