പെന്ഷന്, ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സിയിലെ ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ 17 ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ശബരിമല സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് നിര്‍ത്തും.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും സി.ഐ.ടി.യു നേതൃത്വം നല്കുന്ന കെ.എസ്.ആര്.ടി.സി.ഇ.എയും സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായിട്ടാണ് പണിമുടക്കെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
Comments