ശ്രീലങ്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നാവികസേനയുടെ എ.എന്‍ 32 എയര്‍ക്രാഫ്റ്റ് ആണ് തകര്‍ന്നു വീണത്. പുലര്‍ച്ചെ 6.35 ഓടെ കണ്ട്രോള് ടവറുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട വിമാനം കൊളംബോയിലെ ഹോക്കന്ദാരയില് തകര്‍ന്നു വീണതായി അറിയിപ്പ് കിട്ടുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്മലാനാ എയര്‍ബേസില്‍ നിന്നും കൊളംബോ രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള എയര്‍ബേസിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.
Comments