ആതിരപ്പള്ളി പദ്ധതി വിഷയത്തില്‍ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് തേടും. ചാലക്കുടിപ്പുഴയിലെ ജലലഭ്യത സംബന്ധിച്ച 2010 നുശേഷമുള്ള വിവരങ്ങളാവും ജല കമ്മീഷനില്‍നിന്ന് ആരായുക. പദ്ധതിയുടെ പാരിസ്ഥിതികാനുമതി പരിഗണിച്ച വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെ നിര്ണായകയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയുടെ തീരുമാനം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ ലഭ്യത വിലയിരുത്തി പദ്ധതിക്ക് വീണ്ടും അപേക്ഷ നല്‍കാമെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇക്കാര്യം കണക്കിലെടുത്ത് ആതിരപ്പള്ളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയായിരുന്നു.
Comments