ബാര്‍ കോഴക്കേസിലെ തൊണ്ടിമുതല്‍ കണ്ടെത്താന്‍ മന്ത്രി മാണിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് മന്ത്രി മാണി പറയുന്നത്. ഗൂഢാലോചന നടത്തിയത് ആരെണെന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍ മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മൗനം പാലിച്ചു. വിശദമായ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
Comments