തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നും മാണിയെ വേട്ടയാടി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് സാധാരണ നടപടിയാണെന്നും സുധീരന് വ്യക്തമാക്കി.
അതേസമയം, ഭരണം നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് പ്രതിപക്ഷം ഒത്താശ ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആരോപിച്ചു. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ മന്ദിരത്തിലേക്കു നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കവാടത്തിനു മുമ്പില്‍വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. കോഴിക്കോട് കലക്ടറേറ്റിലേക്കും ബി.ജെ.പി മാര്‍ച്ച് നടത്തിയിരുന്നു.
Comments