You are Here : Home / News Plus

സ്ത്രീ സുരക്ഷ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പൈലറ്റില്ലാ വിമാനം വരുന്നു

Text Size  

Story Dated: Friday, December 12, 2014 03:41 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ ചെറു ഡ്രോണുകള്‍( പൈലറ്റില്ലാ വിമാനം) വരുന്നു. യൂബര്‍ ടാക്സിയില്‍ യുവതി പീഡനത്തിന് ഇരയായ പശ്ചാത്തലത്തിലാണ് ഡല്‍ഹി പൊലീസിന്‍െറ തീരുമാനം. രാത്രിയിലെ ദൃശ്യങ്ങള്‍ പോലും വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന കാമറകള്‍ ഘടിപ്പിച്ച ¤്രഡാണുകള്‍ തലസ്ഥാനത്തെ റോഡുകള്‍ നിരീക്ഷിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
യൂബര്‍ ടാക്സിയില്‍ യുവതി പീഡനത്തിനിരയായ വടക്കന്‍ ഡല്‍ഹിയിലാണ് ആദ്യം ഡ്രോണ്‍ ഉപയോഗിക്കുക. ഇതോടെ പൂര്‍ണമായി രഹസ്യ കാമറ നിരീക്ഷണത്തില്‍ വരുന്ന ആദ്യ ജില്ലയായി വടക്കന്‍ ഡല്‍ഹി മാറും. ജനുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയകരമായാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. നേരത്തെ വടക്കന്‍ ഡല്‍ഹിയില്‍ ദുര്‍ഗാപൂജ, ഗണേശ നിമഞ്ജനം തുടങ്ങിയ പ്രത്യേക അവസരങ്ങളില്‍ നിരീക്ഷണത്തിന് ഡ്രോണ്‍ ഉപയോഗിച്ചിരുന്നു.
ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ക്ക് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ആറ് ദിശകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയും. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇവക്ക് വ്യക്തയോടെ ചിത്രങ്ങള്‍ എടുക്കാനും കഴിയും. ഡ്രോണുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ദ്രുത കര്‍മ സേനക്ക് ലഭ്യമാക്കാനും പരിപാടിയുണ്ട്. അനിഷ്ട സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പൊലീസിന് വളരെപ്പെട്ടെന്ന് ഇടപെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.