കോട്ടയം: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. മാണിയുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പൊലീസ് അകമ്പടിയില്ലാതെയായിരുന്നു ചെന്നിത്തല എത്തിയത്. ബാര്‍ കോഴ സംബന്ധിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും ഒൗദ്യോഗിക കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പ്രതികരിച്ചു. ബാര്‍ കോഴക്കേസില്‍ മാണി സുരക്ഷിതനാണെന്നും ചെന്നിത്തല പറഞ്ഞു.
Comments