തിരുവനന്തപുരം: 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിച്ചതോടെയാണ് ഒരാഴ്ച നീളുന്ന തിരയുത്സവത്തിന് തുടക്കമായത്. മേളയുടെ മുഖ്യാതിഥിയായ സംവിധായകന് മാര്‍ക്കോ ബെല്ളോച്ചിയോക്ക് ചടങ്ങില്‍വച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലൈഫ് ടൈം അച്ചീവ്മെന്‍്റ് പുരസ്കാരം സമ്മാനിച്ചു.
ഉദ്ഘാടന ചിത്രമായ 'ഡാന്‍സിങ് അറബ്സി'ലെ നടന് തൗഫീഖ്് ബാറോമും ചടങ്ങിലത്തെിയിരുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എ. ബേബി, അടൂര്‍ ഗോപാലകൃഷ്ണന്, ചലചിത്ര താരം നമിത പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
എറാന്‍ റിക്ളിസാണ് 'ഡാന്‍സിങ് അരബ്്സ്്' സംവിധാനം ചെയ്്തത്. നിശാഗന്ധിയിലും കൈരളി തിയറ്ററിലും ചിത്രം ഒരേസമയം പ്രദര്‍ശിപ്പിക്കും. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോകസിനിമാ വിഭാഗത്തില്‍ 37 രാജ്യങ്ങളില്‍നിന്ന് 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Comments