ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ ഇന്ത്യക്കാര്‍ 4479 കോടിരൂപ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രം. ആദ്യമായാണ് വിദേശബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ പണംസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുന്നത്. അക്കൗണ്ടുടമകളുടെ പേരുകള്‍ വ്യക്തമാക്കിയിട്ടില്ല. 79 അക്കൗണ്ടുടമകള്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എച്ച്.എസ്.ബി.സിയില്‍നിന്ന് ലഭിച്ച 628 അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍. ഇതിനു പുറമെ, രാജ്യത്തിനകത്ത് 14957.95 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും ഇത് അന്വേഷിക്കുകയാണ്. പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിഗണനയിലുള്ള പട്ടികയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
Comments