ബാര്‍ കോഴക്കേസില്‍ പ്രതിചേര്‍ത്ത ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ ആഭ്യന്തരമന്ത്രിയാണ്, മന്ത്രിസഭയിലെ മറ്റൊരംഗത്തെ സന്ദര്‍ശിച്ചതില്‍ ഒരു തെറ്റുമില്ല.
സുരക്ഷാ അകമ്പടിയില്ലാതെയാണ് ഇന്നലെ രമേശ് മാണിയെ സന്ദര്‍ശിക്കാനെത്തിയത്. തങ്ങള്‍ തമ്മില്‍ സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങളാണ്. പ്രതി എന്ന നിലയിലല്ല ധനകാര്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.വിവാദവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ചയില്‍ വന്നില്ലെന്ന് ചെന്നിത്തല നേരത്തേ പറഞ്ഞിരുന്നു.
Comments