ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ പശ്ചിമബംഗാള്‍ മന്ത്രി മദന്‍ മിത്രയെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എം.പിമാര്‍ പാര്‍ലമെന്റിനുപുറത്ത് മാര്‍ച്ച് നടത്തി. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് എം.പിമാരുടെ ആരോപണം. പ്രധാമന്ത്രി നരേന്ദ്രമോദിയും ശാരദ ഗ്രൂപ്പ് ചെയര്മാന് സുബ്രത റോയിയും കൈകൊടുക്കുന്ന ഫോട്ടോഗ്രാഫുകളും ഇവര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു.
വെള്ളിയാഴ്ച മദന്‍ മിത്രയെ സിബിഐ അറസ്റ്റുചെയ്തതിനു പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രത്തിനെതിരെ പ്രതികരിച്ചിരുന്നു.
Comments