തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ യു.ഡി.എഫ് യോഗം അനുമതി നല്കി. ഹൈകോടതി ഉത്തരവിന്റെ
അടിസ്ഥാനത്തിലും മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഗണിച്ചും ടൂറിസം മേഖലക്ക് സംഭവിക്കാവുന്ന പ്രത്യാഘാതം കണക്കിലെടുത്തുമാണ് മാറ്റങ്ങള്‍ വരുത്തുക . അടിസ്ഥാന മദ്യനയത്തില്‍ നിന്ന് വ്യതിചലിക്കില്ല . മന്ത്രിസഭയാണ് മാറ്റങ്ങള്‍ തീരുമാനിക്കുക . അതിനു യു.ഡി.എഫ് അനുമതി നല്കി. വൈന്‍, ബീര്‍ പാര്‍ലറുകള്‍ അനുമതിക്കുന്ന കാര്യത്തിലും ക്ലബുകളുടെ ബാര്‍ ലൈസന്‍സ് വിഷയത്തിലും മന്ത്രിസഭ തീരുമാനമെടുക്കും.
ബാര്‍കോഴ ആരോപണ വിധേയനായ മന്ത്രി കെ.എം മാണിക്ക് പൂര്‍ണ പിന്തുണ നല്കാന് യു.ഡി.എഫ് തീരുമാനിച്ചു. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫിസിനെതിരെ കെ.ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ ആരോപണം മുന്നണി മര്യാദയുടെ ലംഘനമാണെന്ന് യോഗം വിലയിരുത്തി . ഗണേഷിനെ ആര്.ബാലകൃഷ്ണപിള്ള തള്ളിപ്പറഞ്ഞത് യു. ഡി.എഫ് മുഖവിലക്കെടുക്കും. ഗണേഷിനെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് വിളിക്കേണ്ടെന്നു യോഗം തീരുമാനിച്ചു .
മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദ്ദേശത്തെ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന് എതിര്‍ത്തെങ്കിലും യോഗത്തില്‍ പിന്തുണ കിട്ടിയില്ല . നേരത്തെ എടുത്ത തീരുമാനങ്ങള്‍ യാതൊരു തിരുത്തലും വരുത്താതെ നടപ്പാക്കണമെന്ന് സുധീരന് ആവശ്യപ്പെട്ടു .
Comments