You are Here : Home / News Plus

മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ നാട്ടാനകളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം

Text Size  

Story Dated: Tuesday, December 16, 2014 07:40 hrs UTC

മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നാട്ടാനകളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ വനംവകുപ്പ് ഇത്തരമൊരു കര്‍ശന നടപടി കൈക്കൊള്ളുന്നത്.ഗരങ്ങളില്‍ ആനകളെ പ്രവേശിപ്പിക്കുന്നത് പലപ്പോഴും വലിയ ട്രാഫിക് തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ആളുകള്‍ കൂട്ടംകൂട്ടമായി ആനകളെ കാണാന്‍ വരുന്നതും ചിലപ്പോള്‍ പൊതുജനശല്യമായി തീരാറുണ്ട്.

ഉത്സവങ്ങള്‍, റാലികള്‍, പൊതുസ്വീകരണങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കാണ് ആനകളെ വലിയ ലോറികളിലും നടത്തിയും നഗരങ്ങളിലേക്ക് കൊണ്ടുവരുന്നത്. വലിയ വാദ്യഘോഷത്തിന്റെ വേളകളിലും പടക്കം പൊട്ടിക്കുന്ന സന്ദര്‍ഭങ്ങളിലും ആന ഇടഞ്ഞ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ പൊതുജന സുരക്ഷ കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.