You are Here : Home / News Plus

ഇന്ത്യന്‍വംശജനായ വിവേക് മൂര്‍ത്തി യു.എസ് സര്‍ജന്‍ ജനറല്‍

Text Size  

Story Dated: Tuesday, December 16, 2014 07:43 hrs UTC

അമേരിക്കയുടെ 19-മത്തെ സര്‍ജന്‍ ജനറലായി ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ യുഎസ് സെനറ്റ് തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍വംശജനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 37-കാരനായ മൂര്‍ത്തി. പൊതുജനാരോഗ്യ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഈ പദവിയിലേക്ക് ഇദ്ദേഹത്തെ പ്രസിഡന്റ് ഒബാമ 2013 നവംബറില്‍ നിര്‍ദ്ദേശിച്ചിരുന്നു. 43 ന് എതിരെ 51 വോട്ടുകള്‍ക്കാണ് സെനറ്റ് ആ നിര്‍ദ്ദേശം അംഗീകരിച്ചത്.

മൂര്‍ത്തിയെ അമേരിക്കയിലെ നൂറിലധികം മെഡിക്കല്‍ സംഘടനകള്‍ പിന്തുണച്ചിട്ടുണ്ട്. 2009 മുതല്‍ ഇദ്ദേഹം ഡോക്ടേഴ്‌സ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ പ്രസിഡന്റാണ്. 2011 മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശകസമിതി മെമ്പറാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.