You are Here : Home / News Plus

എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, December 16, 2014 07:46 hrs UTC

വിവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് വീണ്ടും ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ആരും 'ലക്ഷ്മണ രേഖ' അതിലംഘിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര പുന:നിര്‍മാണത്തിനാണ് നിയമസമാജികര്‍ ശ്രദ്ധനല്‍കേണ്ടത്. അല്ലാതെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമല്ല. ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി എല്ലാവരോടും ഇക്കാര്യം പറഞ്ഞത്.

വികസനപ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും സമയം കിട്ടില്ല. അതിനാല്‍ ജനകീയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മുഴുവന്‍ സമയവും വിനിയോഗിക്കൂ. വികസനമാണ് ആവശ്യം. വിഭജനമല്ല - അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ തികഞ്ഞ ദേശീയവാദിയാണെന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയും രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്ന കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പ്രസ്താവനയും കേന്ദ്രസര്‍ക്കാരിന് കടുത്ത തലവേദനയുണ്ടാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.