You are Here : Home / News Plus

ബംഗളൂരു സ്ഫോടന കേസ് വിചാരണ നാലുമാസത്തിനകം തീര്‍ക്കുമെന്ന് എന്‍.ഐ.എ കോടതി

Text Size  

Story Dated: Tuesday, December 16, 2014 06:04 hrs UTC

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസ് വിചാരണ നാലുമാസത്തിനകം തീര്‍ക്കുമെന്ന് എന്‍.ഐ.എ കോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കവെ മഅ്ദനിയുടെ അഭിഭാഷകര്‍ കേസ് നാലുമാസത്തിനകം തീര്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി സോമരാജന്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരം അവസാന ഘട്ടത്തിലത്തെിയിരുന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
കേസില്‍ തുടര്‍വിചാരണയാകും നടക്കുകയെന്നും ബുധനാഴ്ച മുതല്‍ സാക്ഷിവിസ്താരം തുടരുമെന്നും കോടതി അറിയിച്ചു. പി.ഡി.പിചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അടക്കം 18 പ്രതികളും ചൊവ്വാഴ്ച എന്‍.ഐ.എ കോടതിയില്‍ ഹാജരായി. ഒരുമണിയോടെ കേസ് പരിഗണനക്കെടുത്ത കോടതി സാക്ഷിവിസ്താരത്തിനോ മറ്റു നടപടികള്‍ക്കോ തുനിയാതെ ബുധനാഴ്ച മുതല്‍ വിസ്താരം തുടരുമെന്ന് അറിയിച്ച് പിരിഞ്ഞു.
അതേസമയം, കേസിലെ മുഖ്യപ്രതി തടിയന്‍റവിട നസീര്‍ കുടകില്‍ സംഘടിപ്പിച്ച യോഗത്തില്‍ മഅ്ദനി പങ്കെടുത്തെന്ന് മൊഴി നല്‍കിയ പ്രോസിക്യൂഷന്‍ സാക്ഷി റഫീഖ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായില്ല. റഫീഖിനേയും മറ്റൊരു പ്രോസിക്യൂഷന്‍ സാക്ഷിയായ കിഷോറിനേയും മൂന്നാംതീയതി വിസ്താരത്തിന് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തടവിലുള്ള പ്രതികളെ രാവിലെ 11നുതന്നെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. മഅ്ദനിക്കുവേണ്ടി അഭിഭാഷകരായ അശോകന്‍, മുസഫര്‍ അഹമ്മദ്, പി. ഉസ്മാന്‍, അരുണ്‍ എന്നിവരും പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാമും ഹാജരായി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വരുംദിവസങ്ങളില്‍ വിസ്തരിക്കും.
ബംഗളൂരു സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅ്ദനി രാവിലെ 11ഓടെ കോടതിയിലത്തെി. പൊലീസിന്‍െറയും മറ്റ് ഉദ്യോഗസ്ഥരുടെയും കനത്ത സുരക്ഷയിലായിരുന്നു കോടതിയും പരിസരവും. പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍നിന്ന് വെള്ളിയാഴ്ചയാണ് കേസ് വിചാരണ സിറ്റി സിവില്‍ കോടതി കോംപ്ളക്സിലെ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആരോഗ്യ കാരണങ്ങളാല്‍ മഅ്ദനി കോടതിയില്‍ ഹാജരായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.