ബെയ്റൂട്ടിലെ സിറിയന്‍ സൈനികത്താവളം അല്‍ക്വയ്ദ ഭീകരര്‍ പിടിച്ചെടുത്തു. അലപ്പോ നഗരത്തെ തലസ്ഥാനമായ ഡമാസ്കസുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ സ്ഥിതി ചെയ്യുന്ന വാദി അല്‍ ദെയ്ഫ് സൈനികത്താവളമാണ് ഭീകരര്‍ പിടിച്ചെടുത്തത്. പോരാട്ടത്തില്‍ 100 സിറിയന്‍ സൈനികരും 80 ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അല്‍ക്വയ്ദയുടെ സിറിയന്‍ ശാഖയായ നുസ്ര ഫ്രണ്ടാണു സൈനികത്താവളം പിടിച്ചെടുത്തത്. അതോടൊപ്പം സമീപത്തെ ഹമീദിയ സൈനിക കേന്ദ്രവും ഭീകരര്‍ പിടിച്ചെടുത്തു
Comments