You are Here : Home / News Plus

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു.

Text Size  

Story Dated: Saturday, December 27, 2014 06:06 hrs UTC

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. മുമ്പ് കണ്ടിട്ടുള്ള നീലനിറത്തില്‍ നിന്ന് മാറി ഒട്ടേറെ പുതുമകളുമായാണ് ഒരു രൂപ നോട്ടിന്റെ തിരിച്ചുവരവ്. പിങ്ക്-പച്ച നിറം ചേര്‍ന്നതാണ് പുതിയ നോട്ട്. അതായത് ഒരു വശത്ത് പിങ്ക് നിറവും മറുവശത്ത് പച്ചനിറവുമായിരിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് പകരം ധനകാര്യ സെക്രട്ടറിയുടെ ഒപ്പായിരിക്കും പുതിയ നോട്ടിലുണ്ടാകുക.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന എഴുത്തിന് മുകളിലായി ഭാരത് സര്‍ക്കാര്‍ 2015 എന്ന എഴുത്തുമുണ്ടാവും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു രൂപ, രണ്ട് രൂപ നോട്ടുകള്‍ പിന്‍വലിച്ച് നാണയങ്ങളാണ് ഇറക്കിയിരുന്നത്. ഒരു രൂപ നോട്ട് അടിക്കാനുള്ള ചിലവ് കണക്കിലെടുത്താണ് ഇടക്കാലത്ത് നാണയത്തിലേക്ക് മാറിയത്.

എന്നാല്‍ വീണ്ടും നോട്ടിലേക്ക് മാറാനുള്ള തീരുമാനം ഏറക്കുറേ അപ്രതീക്ഷിതമായിരുന്നു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.