You are Here : Home / News Plus

മദ്യവിരുദ്ധസമിതിക്കാര്‍ക്ക് കവലച്ചട്ടമ്പിമാരുടെ ഭാഷയെന്ന് ഷിബു ബേബി ജോണ്‍

Text Size  

Story Dated: Saturday, December 27, 2014 07:43 hrs UTC

കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍. കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കാര്‍ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കവലച്ചട്ടമ്പിമാരുടെ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

മദ്യവിരുദ്ധസമിതി നടത്തുന്നത് മദ്യവിരുദ്ധപ്രവര്‍ത്തനമൊന്നുമല്ല. അവരുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് അവര്‍ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയ സംഘടനനേതാക്കളെ പോലയാണ് അവര്‍ സംസാരിക്കുന്നത്. മദ്യവിരുദ്ധസമിതിയുടെ പ്രവര്‍ത്തനം സമ്പൂര്‍ണ പരാജയമാണ്. മദ്യത്തിന് അടിമകളായി മാറിയവര്‍ ഏറെയുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരില്‍ ബിഷപ്പ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യകക്ഷമമായി നടന്നു. അത്തരമൊരു പരിശ്രമം ഇന്ന് മദ്യവിരുദ്ധസമിതിയില്‍ നിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.