You are Here : Home / News Plus

ആലപ്പുഴയില്‍ തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

Text Size  

Story Dated: Saturday, December 27, 2014 07:45 hrs UTC

ആലപ്പുഴ പുന്നപ്രയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. തിരുവനന്തപുരം ടൂറിസം ഡയറക്ടറേറ്റിലെ ജീവനക്കാരിയായ പൂവച്ചല്‍ പുത്തന്‍വീട്ടില്‍ സനീജയ്ക്കാണ് പരിക്കേറ്റത്. നെഞ്ചിലാണ് കല്ലുകൊണ്ടത്. എറണാകുളത്തെത്തിച്ച ഇവരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് രാവിലെ ഒമ്പത് മണിയോടെയാണ് കല്ലേറുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.