ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യ വീണ്ടും ആവശ്യം ഉന്നയിച്ചത്. 1993 ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദാവൂദ് ഇബ്രാഹിം.
‘ദാവൂദ് പാകിസ്താനിലുണ്ടെന്നാണ് ദീര്‍ഘകാലമായി ഇന്ത്യയുടെ നിലപാട്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് അനേകം തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. തീവ്രവാദത്തിനെതിരായ പാക് നിലപാട് സത്യസന്ധമാണെങ്കില്‍ ദാവൂദിനെ കൈമാറുന്ന കാര്യത്തില്‍ പാകിസ്താന് സഹകരിക്കണമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
ദാവൂദിനെ കൈമാറണമെന്ന് പാകിസ്താനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലക്നോവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കാത്തിരുന്ന് കാണാമെന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദാവൂദ് പാകിസ്താനില്‍ നിന്നും ദുബൈയിലുള്ള വസ്തു ഇടപാടുകാരനുമായി നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. ന്യൂസ് മൊബൈല്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റാണ് ദാവൂദിന്‍െറ സംഭാഷണം പുറത്തുവിട്ടത്.
Comments