കെപിസിസി പ്രസിഡന്റ് വി.എം സുധീരന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.എല്ലാവരും ഒന്നിച്ചു നിന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
ഓരോ നേതാക്കള്‍ക്കും ഓരോ കഴിവുകളും വ്യത്യസ്ത നിലപാടുകളുമാണ് ഉള്ളത്. ഇവരെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഭരണ തുടര്‍ച്ചക്കുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്ന സുധീരന്റെ പ്രസ്താവനയാണ് അദ്ദേഹമുള്ള വേദിയില്‍ ചെന്നിത്തല തിരുത്തിയത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് ഏതെങ്കിലും നേതാക്കളുടെ വ്യക്തിപ്രഭാവം മൂലമല്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ത്ത് മുന്നോട്ടുപോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments