മുതിര്‍ന്ന ബിജെപി നേതാവ് രഘുവര് ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച രാവിലെ 11 ന് റാഞ്ചിയിലെ മോറാബാദി മൈതാനത്താണ് ചടങ്ങ് നടന്നത്. ജാര്‍ഖണ്ഡിന്റെ 10-ാമത് മുഖ്യമന്ത്രിയായാണ് രഘുവര് ദാസ് ചുമതലയേറ്റത്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇരുവരും യാത്ര റദ്ദാക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ മുമ്പ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളയാളാണു രഘുവര് ദാസ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ബിജെപി നേതാവും ആദ്യ ആദിവാസി ഇതര നേതാവുമാണ് ദാസ്.
Comments