മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് തീരുമാനിച്ച സാഹചര്യത്തിലാണ് സമരവുമായി വീണ്ടും രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനുവരി അഞ്ചിന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ മതംമാറ്റല്‍ പരിപാടിയായ ഘര്വാപ്പസിക്കെതിരേ ശക്തമായ പ്രചരണം നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.
Comments