You are Here : Home / News Plus

ബെംഗളുരുവിലേത് ഭീകരാക്രമണം

Text Size  

Story Dated: Monday, December 29, 2014 08:23 hrs UTC

ബെംഗളുരുവിലെ ബ്രിഗേഡ് റോഡിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും.കോല്‍ക്കത്ത, പൂനെ, മുംബൈ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥാപനങ്ങളും ഓഫീസുകളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ജനത്തിരക്കുള്ള തെരുവുകളിലും മറ്റു സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ ഡല്‍ഹി പോലീസിനു നിര്‍ദേശം നല്‍കി. ചാന്ദ്‌നി ചൗക്ക്, പഹര്‍ഗഞ്ച്, സരോജിനി നഗര്‍ എന്നീ മാര്‍ക്കറ്റുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോക്കനട്ട് ഗ്രോവ് റസ്‌റ്റോറന്റിനു സമീപം കഴിഞ്ഞ രാത്രി 8.30 നായിരിന്നു സ്‌ഫോടനം. തീവ്രത കുറഞ്ഞ ബോംബ് വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ബംഗളൂരുവില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമാണെന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു. രഹസ്യന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഇത് രാജ്യത്തിനെതിരായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.