കാണാതായ എയര്‍ഏഷ്യ വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഇന്‍ഡൊനീഷ്യന്‍ തീരപ്രദേശത്തെ ദ്വീപുകള്ക്കുസമീപമാണ് ഇന്ന് തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്‍ഡൊനീഷ്യയുടെയും മലേഷ്യയുടെയും നാവികസേനാ കപ്പലുകളും വിമാനങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്‍ഡൊനീഷ്യയിലെ സുരബയില് നിന്നും സിംഗപ്പൂരിലേക്ക് 162 യാത്രക്കാരുമായി പറന്ന എയര്ഏഷ്യവിമാനമാണ് ഞായറാഴ്ച പുലര്‍ച്ചെ കാണാതായത്. വ്യോമപഥത്തിന്റെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ പൈലറ്റ് അനുമതി ചോദിച്ചതിനു തൊട്ടുപിന്നാലെയാണ് വ്യോമഗതാഗത നിയന്ത്രണവിഭാഗവുമായുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടത്.
Comments