അഫ്ഗാനിസ്താന് ഇപ്പോഴും ആപല്‍ക്കരമായ രാജ്യമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. 13 വര്‍ഷത്തെ അഫ്ഗാന് ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുന്നതിനിടെയാണ് ഒബാമയുടെ പ്രസ്താവന.അഫ്ഗാനില്‍ അവശേഷിക്കുന്ന സൈനികര്‍ തദ്ദേശീയ സേനയെ പരിശീലിപ്പിക്കുന്ന ദൗത്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 10800 യു.എസ് സൈനികര്‍ അടക്കം 13000 വിദേശ സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിലുള്ളത്. 2015 ല്‍ അഫ്ഗാന് നാഷണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ പരിശീലനം കഴിയുന്നത് വരെ ഇവര്‍ ഇവിടെ സേവനം അനുഷ്ഠിക്കും.
Comments