You are Here : Home / News Plus

അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടായിരിക്കരുതെന്ന് മാര്‍പാപ

Text Size  

Story Dated: Thursday, January 15, 2015 05:40 hrs UTC

മനില: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് പോപ് ഫ്രാന്‍സിസ്. ഫ്രാന്‍സിലെ പാരിസില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടായിരിക്കരുതെന്ന് മാര്‍പാപ വ്യക്തമാക്കി. ശ്രീലങ്കയില്‍ നിന്നും ഫിലിപ്പീന്‍സിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെയുണ്ടായിരുന്ന ഡോ. ആല്‍ബെര്‍ട്ടോ ഗാസ്പാരിയെ ഉദാഹരിച്ചാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ പരിധിയെകുറിച്ച് പോപ് വ്യക്തമാക്കിയത്. നല്ല സുഹൃത്തായ ഗാസ്പാരി തന്‍െറ അമ്മയെ അധിക്ഷേപിച്ചാല്‍ അദ്ദേഹത്തിന് ഇടി പ്രതീക്ഷിക്കാമെന്നും അത് സ്വാഭാവികമാണെന്നും മാര്‍പാപ പറഞ്ഞു.
ദൈവത്തിന്‍െറ പേരില്‍ കൊല നടത്തുന്നത് അസംബന്ധമാണ്. ഓരോ മതത്തിനും അതിന്‍േറതായ മഹത്വമുണ്ട്. മറ്റുള്ളവരുടെ മതത്തെയോ വിശ്വാസത്തെയോ നിന്ദിക്കാന്‍ പാടില്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നത് മൗലികാവകാശം മാത്രമല്ല. പൊതു നന്മക്ക് വേണ്ടി അഭിപ്രായ പ്രകടനം നടത്തുക എന്നത് ഉത്തരവാദിത്തമാണ്. എന്നാല്‍ ഇതിന് പരിധിയുണ്ടെന്നും മാര്‍പാപ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.