You are Here : Home / News Plus

എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം

Text Size  

Story Dated: Monday, April 20, 2015 04:01 hrs UTC

തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം. പരീക്ഷയെഴുതിയ 97.99 ശതമാനം പേര്‍ വിജയം വരിച്ചു. കഴിഞ്ഞവര്‍ഷം ഇത് 95.47ശതമാനമായിരുന്നു.
പരീക്ഷയെഴുതിയ മൊത്തം കുട്ടികളുടെ എണ്ണം 4,68,466. ഇതില്‍ 4,58,841 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.
മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയത് 12,287 വിദ്യാര്‍ഥികള്‍. നൂറു ശതമാനം വിജയം നേടിയത് 1501 സ്കൂളുകള്‍. 471 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം.
വിജയ ശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍. ഏറ്റവും കുറവ് വിജയ ശതമാനം പാലക്കാട്ട്. വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ
ജില്ല മൂവാറ്റുപുഴ, കുറവ് മണ്ണാര്‍ക്കാട്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം. ഏറ്റവും കുറവ് വയനാട്.
എല്ലാ വിഷയത്തില്‍ എ പ്ളസ് നേടിയവരുടെ എണ്ണം കൂടുതല്‍ മലപ്പുറത്ത്.
ഗള്‍ഫില്‍ പരീക്ഷയെഴുതിയ 464 പേരില്‍ 461 പേര്‍ വിജയിച്ചു.
സേ പരീക്ഷ അടുത്ത മാസം 11 മുതല്‍ 16 വരെ. ഈ മാസം 28 മുതല്‍ ഇതിനുള്ള അപേക്ഷകള്‍ സമര്‍പിക്കാം. മെയ് ആറു മുതല്‍ പ്ളസ് വണ്ണിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.
വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.