You are Here : Home / News Plus

ജെ.ഡി.യു-ആര്‍.എസ്.പി കക്ഷികളെ മുന്നണിയിലെടുക്കുന്നത് 25ന് തീരുമാനിക്കുമെന്ന് യെച്ചൂരി

Text Size  

Story Dated: Monday, April 20, 2015 05:16 hrs UTC

ന്യൂഡല്‍ഹി: ജെ.ഡി.യു, ആര്‍.എസ്.പി തുടങ്ങിയ കക്ഷികളെ ഇടതു മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ഈ മാസം ഇരുപത്തിയഞ്ചിന് ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ മറ്റു വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘപരിവാര്‍ സംഘടനകളെ പ്രതിരോധിക്കാനായി ഇടതു മുന്നണിയുമായി വേദി പങ്കിടാന്‍ തയ്യറാണെന്ന് ജെ.ഡി.യു. സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ജെ.ഡി.യു, ആര്‍.എസ്.പി പാര്‍ട്ടികളെ ഇടതു മുന്നണിയിലെടുക്കുന്നതിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ സ്വാഗതം ചെയ്തിരുന്നു.
അതേസമയം സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടന്നതായ വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. ഏകകണ്ഠമായാണു ജനറല്‍ സെക്രട്ടറിയെ തീരുമാനിച്ചതെന്നും രാമചന്ദ്രന്‍പിള്ള മാധ്യമങ്ങളോടു വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.