You are Here : Home / News Plus

അനൂപ് ജേക്കബിനെതിരെ ബാലകൃഷ്ണപിള്ള

Text Size  

Story Dated: Tuesday, April 21, 2015 05:11 hrs UTC

തിരുവനന്തപുരം: ഭക്ഷ്യ-സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിനെതിരെ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയതുപോലെയാണ് അനൂപിന്‍െറ വകുപ്പിന്‍െറ അവസ്ഥയെന്ന് പിള്ള പറഞ്ഞു. ഡ്രൈവര്‍ നിയമനം തൊട്ട് കണ്‍സ്യൂമര്‍ കോടതിയിലെ നിയമനം വരെ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് വകുപ്പ്. വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും പിള്ള പറഞ്ഞു.
യു.ഡി.എഫിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍തന്നെ അറിയിക്കേണ്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ജോണി നെല്ലൂര്‍ അനൂപിനെതിരെ നിരവധി കാര്യങ്ങള്‍ പറഞ്ഞിരുന്നു. മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നത് അനൂപാണ്. ഏറ്റവും കൂടുതല്‍ വിജിലന്‍സ് കേസുള്ളതും അനൂപിനെതിരെയാണെന്നും പിള്ള പറഞ്ഞു.
അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ടുചെയ്യും. അടുത്ത ദിവസം നടക്കാനിരിക്കുന്ന എല്‍.ഡി.എഫ് ഉപരോധത്തിന് അഭിവാദ്യമര്‍പ്പിക്കുമെന്നും പിള്ള തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.