You are Here : Home / News Plus

കൊക്കക്കോളക്ക് സ്ഥലം അനുവദിച്ചത് തമിഴ്നാട് റദ്ദാക്കി

Text Size  

Story Dated: Tuesday, April 21, 2015 05:58 hrs UTC

ചെന്നൈ: കൊക്കകോള നിര്‍മാണ പ്ളാന്‍റിന് അനുവദിച്ച സ്ഥലം തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി. വ്യവസ്ഥകള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 71.34 ഏക്കര്‍ സ്ഥലം അനുവദിച്ച നടപടി റദ്ദാക്കിയത്. ഈറോഡ് ജില്ലയിലെ പെരുന്തുറയില്‍ തമിഴ്നാട് വ്യവസായ പ്രോത്സാഹന കോര്‍പറേഷന്‍െറ (സിപ്കോട്ട് ) കീഴിലുള്ള വ്യവസായ വികസന കേന്ദ്രത്തിലാണ് കൊക്കകോള നിര്‍മാണ പ്ളാന്‍റിന് സ്ഥലം അനുവദിച്ചിരുന്നത്. സ്ഥലം അനുവദിച്ചത് ബജറ്റ് സമ്മേളനത്തിനിടെ തമിഴ്നാട് നിയമസഭയിലും വന്‍ ചര്‍ച്ചയായിരുന്നു.
കൊക്കകോള പ്ളാന്‍റിന് സ്ഥലം അനുവദിച്ചതിനെതിരെ കര്‍ഷകരും പ്രദേശവാസികളും സമരം ആരംഭിച്ചിരുന്നു. ബോട്ട്ലിങ് പ്ളാന്‍റിലെ മലിന ജലം ജലാശയങ്ങളില്‍ ഒഴുകുമെന്നും ഭൂഗര്‍ഭ ജലത്തിന്‍െറ അളവ് കുറയുമെന്നും ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. 2013 ജൂണില്‍ കൊക്കക്കോളക്ക് സ്ഥലം അനുവദിച്ചെങ്കിലും പിന്നീട് രണ്ട് തവണ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. 500 കോടി രൂപയാണ് പ്ളാന്‍റിനു വേണ്ടി കൊക്കകോള മുതല്‍ മുടക്കാനിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.