You are Here : Home / News Plus

ബംഗാള്‍ തെരഞ്ഞെടുപ്പ്: തൃണമൂല്‍ മുന്നേറുന്നു

Text Size  

Story Dated: Tuesday, April 28, 2015 11:03 hrs UTC

പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 144 അംഗ കൊല്‍ക്കത്ത കോര്‍പറേഷനില്‍ 80 സീറ്റിലും 91 മുനിസിപ്പാലിറ്റികളില്‍ 67 ഇടത്തുമാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മുന്നേറുന്നത്.

കൊല്‍ക്കത്ത കോര്‍പറേഷനില്‍ സി.പി.എം 12 വാര്‍ഡിലും കോണ്‍ഗ്രസ് എട്ട് വാര്‍ഡിലും ലീഡ് ചെയ്യുന്നു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി വിജയിച്ചു.

കച്രപാറ മുനിസിപ്പാലിറ്റിയില്‍ സുബ്രാന്‍ഷു റോയ് വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയുടെ മകനാണ് സുബ്രാന്‍ഷു.

കത് വയിലെ 20 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 10 വീതം സീറ്റുകള്‍ തൃണമൂലും സി.പി.എമ്മും വിജയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.